Today: 05 Jul 2025 GMT   Tell Your Friend
Advertisements
കുടിയേറ്റക്കാര്‍ ജര്‍മനിയെ ഉപേക്ഷിക്കുന്നതെന്ത്?
Photo #1 - Germany - Otta Nottathil - why_immigrants_leaving_germany
കുടിയേറ്റക്കാര്‍ക്ക് അവസരങ്ങളും സ്ഥിരതയും ഉറപ്പു നല്‍കുന്ന രാജ്യമാണ് ജര്‍മനി. എന്നിട്ടും രാജ്യത്തെത്തിയ പല കുടിയേറ്റക്കാരും രാജ്യം വിട്ടു പോകാന്‍ ആഗ്രഹിക്കുകയാണ്. കാരണം, അവര്‍ക്ക് ഇവിടെ ഒറ്റപ്പെടലും അവഗണനയും അനുഭവപ്പെടുന്നു. രാജ്യത്തിന്റെ നയപരമായ പ്രശ്നങ്ങളല്ല ഇതിനു കാരണം, സാമൂഹികമായ ചില അന്തര്‍ധാരകളാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ജര്‍മനിയിലേക്കു കുടിയേറിയവര്‍ പോലും ഈ സാമൂഹിക വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ പല സര്‍വേകളിലും വ്യക്തമായിട്ടുള്ളത്. ഇവിടേക്കു വരാന്‍ പ്രേരിപ്പിച്ച പല ഘടകങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ട് ഇവിടം വിടുകയാണെന്ന് അവര്‍ പറയുന്നു.

മുസ്ളിംകളും യൂറോപ്പിനു പുറത്തുനിന്നുള്ളവരും ഇവിടത്തെ സമൂഹത്തില്‍ സ്വീകരിക്കപ്പെടാതെയാകുന്നു. ഇതേ അനുഭവം യൂറോപ്പിനകത്തുനിന്നുള്ളവര്‍ പോലും പങ്കുവച്ചു തുടങ്ങുമ്പോള്‍, കാര്യങ്ങള്‍ വിചാരിച്ചതിലും വഷളായിക്കഴിഞ്ഞെന്നു വേണം കരുതാന്‍.

നിലവില്‍ രാജ്യത്ത് ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളില്‍ ഇരുപത്തഞ്ച് ശതമാനം പേരും രാജ്യം വിടാന്‍ ആലോചിക്കുന്നവരാണ്. പതിനാറിനും അറുപത്തഞ്ചിനുമിടയില്‍ പ്രായമുള്ള അര ലക്ഷം കുടിയേറ്റക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അഭയാര്‍ഥികളെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇത്തരത്തില്‍ രാജ്യം വിടാന്‍ താത്പര്യപ്പെടുന്നവരില്‍ ഏറെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവരും തൊഴില്‍ വൈദഗ്ധ്യമുള്ളവരും കരിയറില്‍ വിജയം നേടിയവരുമൊക്കെയാണ്. അതായത്, ജര്‍മന്‍ തൊഴില്‍വിപണിക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വിഭാഗം!

ജര്‍മന്‍ സമൂഹത്തില്‍ തങ്ങള്‍ സ്വീകരിക്കപ്പെടുന്നില്ലെന്ന തോന്നലാണ് ഇവരില്‍ ഭൂരിപക്ഷത്തെയും രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നത്. ജര്‍മന്‍ ഭാഷയില്‍ വൈദഗ്ധ്യമില്ലാത്തവര്‍ കൂടിയാണെങ്കില്‍ ഈ അവസ്ഥ കൂടുതല്‍ ദയനീയമായിരിക്കും എന്നതാണ് പലരുടെയും അനുഭവം. ജര്‍മനിയില്‍ കാലങ്ങളായി കുടിയേറ്റ പാരമ്പര്യമുള്ള തുര്‍ക്കിക്കാര്‍ പോലും നേരിടുന്ന ബുദ്ധിമുട്ടാണിത്.

സര്‍ക്കാരിന്റെ നയപരമായ ഭേദഗതികള്‍ ഇതിനു പരിഹാരമാകില്ലെന്നാണ് സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. മറിച്ച്, സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വരണം. ഇപ്പോഴത്തെ സാഹചര്യത്തില്‍, കുടിയേറ്റക്കാര്‍ക്ക് ജര്‍മനിയെ എത്രമാത്രം ആവശ്യമുണ്ടോ, അതിനൊപ്പം, അല്ലെങ്കില്‍ അതിലേറെ ജര്‍മനിക്ക് കുടിയേറ്റക്കാരെ ആവശ്യമാണ്.
- dated 05 Jul 2025


Comments:
Keywords: Germany - Otta Nottathil - why_immigrants_leaving_germany Germany - Otta Nottathil - why_immigrants_leaving_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us